Your Image Description Your Image Description

കോ​ട്ട​യം: ഇ​ട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും 200 രൂ​പ ക​ട​ന്ന്​ റ​ബ​ർ വി​ല! റ​ബ​ർ​ഷീ​റ്റി​ന്​ കി​ലോ​ക്ക്​ 204 രൂ​പ വ​രെ ബു​ധ​നാ​ഴ്ച ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ച്ചു. 200 രൂ​പ​ക്ക്​ മു​ക​ളി​ൽ ഷീ​റ്റ്​ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ റ​ബ​ർ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും അ​റി​യി​ച്ചു. ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക്​ കി​ലോ​ക്ക്​ 204 രൂ​പ നി​ര​ക്കി​ലാ​ണ്​ ബു​ധ​നാ​ഴ്ച റ​ബ​ർ​ഷീ​റ്റ്​ എ​ടു​ത്ത​ത്.

വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. റ​ബ​ർ ഷീ​റ്റി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ ലാ​റ്റ​ക്​​സി​ന്​. 215 – 220 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. വി​ല കൂ​ടി​യ​തോ​ടെ കോ​ട്ട​യ​ത്ത്​ വെ​ട്ടാ​തെ കി​ട​ന്ന 40 ശ​ത​മാ​ന​ത്തോ​ളം റ​ബ​ർ​തോ​ട്ട​ങ്ങ​ൾ വെ​ട്ടി​ത്തു​ട​ങ്ങി​യ​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കൂ​ടു​ത​ലു​ള്ള ചി​ല മ​ല​യോ​ര മേ​ഖ​ല​ക​ൾ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല ടാ​പ്പി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ ഷീ​റ്റി​ന്​ കി​ലോ​ക്ക്​ 230 രൂ​പ വ​രെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന്​ ക​ർ​ഷ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *