Your Image Description Your Image Description

മലപ്പുറം ; സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ്, റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐഎംഎസ് ഐഡിയുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/ കെമിസ്ട്രി/ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക്.ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിനും ഇതോടൊപ്പം മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനും ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനുമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20. അപേക്ഷ ഫോം http://fisheries.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0494-2666428

Leave a Reply

Your email address will not be published. Required fields are marked *