Your Image Description Your Image Description

ചണ്ഡീഗഢ്: മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌ദേവ് സിങ് ദിൻഡ്സ (89) അന്തരിച്ചു. മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാൾ ചികിത്സയിലായിരുന്നു.

സുഖ്‌ദേവ് സിങ് സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും ദീര്‍ഘകാലം അംഗമായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, കായികം ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *