Your Image Description Your Image Description

പു​നെ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പൂ​നെ​യി​ൽ എ​ൽ​പി​ജി സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

ന​ഗ​ര​ത്തി​ലെ വ​ഡ്ക​ർ മ​ള പ്ര​ദേ​ശ​ത്തെ ചെ​റി​യ മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ദ​ന്പ​തി​ക​ൾ​ക്കും ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സ്റ്റൗ ​ശ​രി​യാ​യി അ​ട​യ്ക്കാ​ത്ത​താ​ണ് വാ​ത​ക​ച്ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം. രാ​വി​ലെ ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ തീ ​ആ​ളി​പ്പ​ട​ർ​ന്നത്.നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *