Your Image Description Your Image Description

കൊച്ചി: പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. ‘വാത്സല്യം’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജ് വഴി നിർവ്വഹിച്ചു. ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ പദ്ധതി ആവിഷ്കരിച്ചത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുളള കുട്ടികളുടെ ഹൃദയം ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശാസ്ത്രക്രീയകൾക്കാണ് പുതിയ പദ്ധതി.

കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയില്‍ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകൻ വഴി മമ്മൂട്ടി അറിഞ്ഞ നിദയുടെ അവസ്ഥ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ നിരയില് ഇനി 99 കുട്ടികള്‍ക്ക് കൂടി പദ്ധതിയുടെ ഭാഗമായി അത്യാധുനിക ശസ്ത്രകിയകള്‍ നടത്തും. മുതിർന്നവർക്കുള്ള ആരോഗ്യ പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ചെറിയ പ്രായത്തിലേയുള്ള കരുതല് പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹൃദ്രോഗികളുടെ ശസ്ത്രക്രിയ്ക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം.

2022 മെയ്100 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൌജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാനുമായെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. രാജഗിരി ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി ഉൾപ്പെടെ പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി അധികൃതർ അറിയിച്ചു. പദ്ധതിയിൽ പങ്കാളികളാകുവാൻ കെയർ ആൻഡ് ഷെയർ ഭാരവാഹികളെ 0484-2377369, 91 9562048414, നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *