Your Image Description Your Image Description

ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഒമാനിൽ 12,319 തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരിൽ 7,615 പേരെ ഇതിനോടകം നാടുകടത്തുകയും ചെയ്തു. തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷനുമായി സഹകരിച്ചാണ് വ്യാപകമായ പരിശോധനകൾ നടത്തിയത്.

തൊഴിൽ പരിശോധനകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ചില പ്രത്യേക ചുമതലകൾ തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷന് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോർപ്പറേഷന്റെ പരിശോധനാ വിഭാഗം 23,566 തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 18,053 പേരെ നാടുകടത്തുകയും ചെയ്തതായി കോർപ്പറേഷൻ സിഇഒ റിട്ടേർഡ് ബ്രിഗേഡിയർ ജനറൽ സഈദ് ബിൻ സുലൈമാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *