Your Image Description Your Image Description

സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്തിയ സിക്കന്ദർ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ സിക്കന്ദർ ഒ.ടി.ടിയിലെത്തി. നെറ്റ്ഫ്ലിക്ലിലൂടെയാണ് സിക്കന്ദർ സ്ട്രീം ചെയ്യുന്നത്. സഞ്ജയ് രാജ്കോട്ട് എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. നാല് വർഷത്തിന് ശേഷം എ.ആർ മുരുകദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് സിക്കന്ദർ.

ബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പലപ്പോഴും പല സിനിമകളിലെയും പരാജയങ്ങൾ സൽമാൻ ഖാനെയും ആരാധകരെയും നിരാശാരാക്കി. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാൻ സാധിച്ചില്ല. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു.

റിലീസിന് മുമ്പ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എം.വി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്.ഡി പ്രിന്റ് ആണ് പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *