Your Image Description Your Image Description

കല്‍പ്പറ്റ: യുവാവിനെ കത്തികൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവിനെ കോടതി ഏഴുവര്‍ഷം തടവ് ശിക്ഷ.മുള്ളന്‍ക്കൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയില്‍ താമസിക്കുന്ന വിനോദിനെയാണ് (37) കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി(ഒന്ന്) ശിക്ഷിച്ചത്.

തടവിന് പുറമേ അമ്പതിനായിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 019 മെയ് മാസം 24 ന് രാത്രി കല്‍പ്പറ്റ ഫ്രണ്ട്‌സ് നഗര്‍ ഉന്നതിയിലായിരുന്നു ആക്രമണം ഉണ്ടായത്. പനമരം ഏച്ചോം വാടോത്ത് ഉന്നതിയിലെ വിജീഷി (24) നെയാണ് പ്രതി ആക്രമിച്ചു പരിക്കേല്‍പ്പിക്കത്. കേസിന്റെ തെളിവിലേക്ക് 13 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *