Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വലിയ വീസ സെന്റർ ദുബായ് വാഫി സിറ്റിയിൽ തുറന്നു. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിഎഫ്എസ് ഗ്ലോബൽ സെന്ററിന് ദിവസേന 10,000 വീസ അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശേഷിയുണ്ട്.

വിവിധ മേഖലകളിലെ പ്രതിഭകളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരം ഊർജിതമാക്കുന്നതിനും രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വീസ നടപടികൾ സുഗമമാക്കാനും സഹായിക്കുന്ന കേന്ദ്രം ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി ഉദ്ഘാടനം ചെയ്തു. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അർറി, വിഎഫ്എസ് ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ സുബിൻ കർകരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *