Your Image Description Your Image Description

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 77 ജീവനക്കാർക്കെതിരെ നിലവിൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി വി ശിവൻകുട്ടി. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളിൽ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. 9 പേരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. സർവ്വീസിൽ നിന്നും ഒരാളെ നീക്കം ചെയ്തതടക്കം ആകെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 2024- 25 അക്കാദമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 2 അധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരതമ്യേന മുൻ വർഷത്തെക്കാൾ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി അറിയിച്ചു. അച്ചടക്ക നടപടി സ്വീകരിച്ച് വരുന്ന പോക്‌സോ കേസുകളിൽ ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളിൽ നിയമനാധികാരി/മേലധികാരി എന്ന നിലയിൽ അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും, തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *