Your Image Description Your Image Description

ഈ വർഷത്തെ ഹജ്ജിനായുള്ള അനുഷ്ഠാന ബലികർമ്മത്തിനായി എത്തിച്ച 3.5 ലക്ഷത്തിലേറെ ബലിമൃഗങ്ങളുടെ പരിശോധന പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ജിദ്ദ ഇസ്ലാമിക തുറമുഖം വഴിയെത്തിച്ച യോഗ്യമായ 290 ഒട്ടകം ഉൾപ്പെടെ 351,700 ലധികം കന്നുകാലികളെ ആരോഗ്യ നിരീക്ഷണ പരിശോധനകൾക്കു ശേഷം ബലികർമ്മങ്ങൾക്കായി ഒരുക്കിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു.

ഇറക്കുമതി ചെയ്ത ബലിമൃഗങ്ങളെ പ്രത്യേകം ഒരുക്കിയ അഞ്ചോളം നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരാഴ്ച പാർപ്പിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ഹജ് ബലികർമ്മത്തിനായി എത്തിക്കുന്നത്. പരിസ്ഥിതി, ജലം, കാർഷിക, ആരോഗ്യ മേഖലകളിൽ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ആചാരങ്ങളുടെ സുഗമവും സമാധാനപരവുമായ നടപടികൾക്കുമായി സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, എല്ലാ മേഖലകളെയും ഏകോപിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് സാലിഹ് ബിൻ ദഖിൽ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *