Your Image Description Your Image Description

നഹൃദയങ്ങളെ കീഴടക്കിയ ബോളിവുഡ് നടിയാണ് ശ്രീദേവി. ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ ശേഷമാണ് തന്റെ 54-ാം വയസില്‍ ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞത്. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരവുമായി എത്തിയിരിക്കുകയാണ് മകള്‍ ജാന്‍വി കപൂര്‍.

ഇതാദ്യമായാണ് ജാന്‍വി കാനിലേക്ക് ചുവടുവെക്കുന്നത്. ഹോംബൗണ്ട് എന്ന തന്റെ ചിത്രത്തിന്റെ പ്രീമിയറിനോടനുബന്ധിച്ചാണ് ജാന്‍വി കാനിലെത്തിയത്. ശ്രീദേവിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മകള്‍ ജാന്‍വി കപൂര്‍ കാനില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്.

തന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വെക്കേഷന്‍ സ്‌പോട്ടായിരുന്നു കാന്‍ എന്ന് ജാന്‍വി പറഞ്ഞു. മൂന്നോ നാലോ വെക്കേഷനുകള്‍ തങ്ങള്‍ തുടര്‍ച്ചയായി കാനില്‍ ചെലവഴിച്ചിട്ടുണ്ട്. അമ്മ ഒപ്പമില്ലാതെ ഇവിടേക്ക് വരുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്നും ജാന്‍വി പറഞ്ഞു.

എല്ലാ തവണയും അമ്മയ്ക്ക് എന്തെങ്കിലും അവാര്‍ഡ് ലഭിക്കുകയോ അമ്മയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയോ അങ്ങനെ എന്തെങ്കിലുമുണ്ടാകും. ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ടൊറന്റോ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതുമല്ലെങ്കില്‍ അച്ഛനൊപ്പം (ബോണി കപൂര്‍) ഷൂട്ടിങ്ങിനായി എവിടെയെങ്കിലും പോകും. ഇതെല്ലാം ജീവിതത്തിലെ വലിയ ഓര്‍മ്മകളാണ്. അതെല്ലാം ഞങ്ങളൊന്നിച്ച് ആഘോഷിക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും കാനിലെത്തിയിരിക്കുകയാണ്. എന്റെ അച്ഛന്‍, ഖുഷി ഇവരെല്ലാം എനിക്കൊപ്പമുണ്ട്. എന്നാല്‍ അമ്മ ഒപ്പമില്ല. അമ്മയില്ലാതെ വീണ്ടും ഇവിടേക്ക് വരുന്നത് ഏറെ വിഷമിപ്പിക്കുന്നു. ഞാന്‍ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു’ -ജാന്‍വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *