Your Image Description Your Image Description

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാട് ആണ്. ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. മോഹന്‍ലാലിനൊപ്പം രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാളവിക മോഹനനും സംഗീത് പ്രതാപുമാണ് പോസ്റ്ററില്‍ ഉള്ളത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണിത്.

പൂനെയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ.

Leave a Reply

Your email address will not be published. Required fields are marked *