Your Image Description Your Image Description

വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും എണ്ണം വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ. അന്യം നിന്നുപോയേക്കാമായിരുന്ന നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കി തിരികെ എത്തിക്കുന്നതു വഴി അതിജീവനത്തിന്റെ പാതയിലെത്തിച്ചത്.

അത്തരത്തിലുള്ള ശ്രമങ്ങൾ വിജയിക്കുന്നതിന്റെ ഫലമായി അടുത്തിടെ  കിങ് ഖാലിദ് റോയൽ റിസർവിൽ 74 പുതിയ വന്യമൃഗങ്ങളുടെ ജനനം ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ  നടത്തിയ പഠന നിരീക്ഷണമനുസരിച്ച്, 17 മരുഭൂ കലമാനുകളും, 6 അറേബ്യൻ ഒറിക്സുകളും ജനിച്ചതായി കണ്ടെത്തി.

ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പിലാക്കിയ ഫീൽഡ് പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു സൂചകമാണ്. പുതിയ തലമുറ പിറവിയെടുക്കുന്നതും സംരക്ഷിക്കുന്നതുമൊക്കെ ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ്.

Leave a Reply

Your email address will not be published. Required fields are marked *