Your Image Description Your Image Description

ഒമാനില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വാണിജ്യ സ്ഥാപനങ്ങള്‍, താമസ കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവിടങ്ങളിലായി 1,204 തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി.

മേയ് മാസത്തില്‍ താപനില ക്രമാനുഗതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തീപിടിത്ത സാധ്യതയും വര്‍ധിച്ചു. തെറ്റായ രീതിയിലുള്ള വൈദ്യുത ഇന്‍സ്റ്റാളേഷന്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലെ അശ്രദ്ധ തുടങ്ങിയവയാണ് തീപിടിത്തങ്ങളുടെ പ്രധാന കാരണങ്ങളെന്ന് സിവില്‍ ഡിഫന്‍സ് ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി പറഞ്ഞു.

മേയ്, ജൂണ്‍ തുടങ്ങി വേനല്‍ക്കാലത്ത് തീപിടിത്തങ്ങളില്‍ ആപേക്ഷികമായ വര്‍ധനവുണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആളുകളുടെ സുരക്ഷിതമല്ലാത പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ സൗകര്യങ്ങള്‍ ഇല്ലാതിരിക്കലോ ഇതിന് കാരണമാകുന്നുവെന്നും അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *