Your Image Description Your Image Description

പത്തനംതിട്ട : ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലാണ് പൈതൃക ഓര്‍മകളുണര്‍ത്തുന്ന വിവിധ ഇനം കരകൗശല വസ്തുക്കളുമായി സ്റ്റാള്‍ സജീകരിച്ചിരിക്കുന്നത്. വയനാടില്‍ നിന്നും എത്തിക്കുന്ന വിവിധ വലുപ്പത്തിലുള്ള ആന മുളകളാണ് പെയിന്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്.

11 പേര്‍ ഉള്‍പ്പെട്ട വര്‍ണിക സംഘത്തിന്റെ കലാ വിരുതുകളാണ് പ്രകൃതിദത്ത നിറങ്ങളാല്‍ പൈതൃക-കലാ രൂപങ്ങളായി മുളകളില്‍ നിറഞ്ഞത്. 800 മുതല്‍ 3500 രൂപാ നിരക്കില്‍ സ്റ്റാളില്‍ നിന്നും ഇവ സ്വന്തമാക്കാം. വാസ്തു വിദ്യാ ഗുരുകുലത്തിന്റെ കേരളത്തിലെ മറ്റു ജില്ലകളിലെ സംഘങ്ങളുടെ ഉല്‍പന്നങ്ങളും സ്റ്റാളില്‍ ഉണ്ട്.

തിരുവനന്തപുരം മുട്ടത്തറ, ചാല ദാരു ശില്‍പ ഗ്രാമീണ കലാകേന്ദ്രത്തില്‍ നിന്നും ഈട്ടി തടിയില്‍ തീര്‍ത്ത ആനയുടെ രൂപം, അനന്തശയനം ഗ്രാമീണ കലാകേന്ദ്രയുടെ ആമാട പെട്ടി, പാലക്കാട് പെരുവമ്പ് സംഘം നിര്‍മിച്ച ചെണ്ട ഉള്‍പ്പടെയുള്ള വാദ്യോപകരണങ്ങളുടെ മാതൃക, തഴവയില്‍ നിന്നും പുല്ലു കൊണ്ട് നിര്‍മിച്ച ബാഗ് എന്നിവയാണ് പ്രധാനം.

കേരളത്തിലുടനീളം 54 സംഘങ്ങളാണ് ഉള്ളത്. ചെങ്ങന്നൂര്‍ മാണിക്ക മംഗലം പൈതൃകം സ്വയം സഹായ സംഘം ഒരുക്കിയ പല വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍ , കീ ചെയിന്‍ എന്നിവയും പ്രിയങ്കരമാണ്. മ്യുറല്‍ അക്രില്ലിക് ചുമര്‍ ചിത്രങ്ങള്‍ം കാണാനും സ്വന്തമാക്കാനും സാധിക്കും. മറ്റു മുള ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേകം സ്റ്റാളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *