Your Image Description Your Image Description

 

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ കോഴാ- ഞീഴൂർ റോഡിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
ഞീഴൂർ വിശ്വഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലതല ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും എം.എൽ.എ. നിർവഹിച്ചു. ആറു കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിലാണ് കോഴ- ഞീഴൂർ റോഡ് നിർമിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകല ദിലീപ്, മിനി മത്തായി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയ വർക്കി, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണൻ, ഞീഴൂർ വൈസ് പ്രസിഡന്റ് കെ. പി. ദേവദാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാഹുൽ പി. രാജ്, ഞീഴൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ. സുഷമ, ലിസി ജീവൻ, ബീന ഷിബു, ശരത് ശശി, സി.ഡി.എസ്. ചെയർപേഴ്സൺ നോദി സിബി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എസ്. വിനോദ്,ബോബൻ മഞ്ഞളാമലയിൽ, സി.കെ.മോഹനൻ, എസ്.എൻ. ഡി.പി. പ്രസിഡന്റ് പി.കെ.നാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *