Your Image Description Your Image Description

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വന്‍ തീപിടുത്തം നിയന്ത്രണവിധേയം. ആറ് മണിക്കൂറിന് ശേഷമാണ് ആളിക്കത്തിയ തീ നിയന്ത്രണവിധേയമാക്കിയത്. നിര്‍മ്മാണത്തില്‍ പാളിച്ചയില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ പൊളിച്ച സ്ഥലത്ത് ഫയര്‍ഫോഴ്‌സ് ഫോമിംഗ് നടത്തി. ക്രെയിനില്‍ കയറിയും വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള ശ്രമവും നടന്നിരുന്നു. കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് നിയന്ത്രണവിധേയമായത്.

വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് കൊണ്ടുവന്നിരുന്ന തുണിത്തരങ്ങളും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *