Your Image Description Your Image Description

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന ഉടമസ്ഥാവകാശ രേഖകളും ഉപഭോക്താക്കളുടെ സൗകര്യാർഥമെത്തിച്ച് നൽകുന്നതിന് ഷാർജ പോലീസും എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും (ഇഎംഎക്സ്) തമ്മിൽ ധാരണയായി. പോലീസിലെ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ-ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൗർ, എമിറേറ്റ്സ് പോസ്റ്റിലെ കൊമേർഷ്യൽ വിഭാഗം സീനിയർ ഡയറക്ടർ അലി മൗസ എന്നിവരുൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ഫലപ്രദവും സുസ്ഥിരവുമായ സേവനവിതരണം ലക്ഷ്യമിട്ട് സ്മാർട്ട്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ നൗർ പറഞ്ഞു. ഡ്രൈവിങ് ലൈസൻസും വാഹനരേഖകളും വാങ്ങാൻ സേവനകേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *