Your Image Description Your Image Description

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശി സെൽവിയുടെയും സെല്ലാറിയുടെയും മകൻ 28 കാരനായ ജോർജ് മോനെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിയ ശേഷം സമീത്തെ തോട്ടിൽ കുളിക്കാൻ പോയതായിരുന്നു ജോർജ്. വൈകിട്ട് നാല് മണിയോടെ തോട്ടിൽ മരിച്ച നിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫ്രാൻസിസ് സേവ്യർ, അനീഷ്, അനീഷ,കുമാർ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *