Your Image Description Your Image Description

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലേ​ക്കൊ​ഴു​കി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഈ ​വ​ര്‍ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വു​മ​ധി​കം വ​ര്‍ധി​ച്ച ജി​ല്ല എ​ന്ന സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡാ​ണ്​ ജി​ല്ല സ്വ​ന്ത​മാ​ക്കി​യ​ത്.

കോ​വി​ഡി​ന് ശേ​ഷം ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​തി​പ്പി​ന്​ ചു​ക്കാ​ന്‍ പി​ടി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് ഇ​ടു​ക്കി. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ മൂ​ന്നു​മാ​സം മാ​ത്രം 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​കാ​ല​യ​ള​വി​നെ​ക്കാ​ളും 25 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള സ​മ​യം എ​ടു​ത്താ​ല്‍ 186.29 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഈ ​മു​ന്നേ​റ്റം കാ​ണാം. ഈ ​വ​ര്‍ഷ​മാ​ദ്യ​ത്തെ മൂ​ന്നു​മാ​സം 53,033 വി​ദേ​ശ​സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ടു​ക്കി​യി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ നാ​ല് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യ​തി​ന്‍റെ ഗു​ണ ഫ​ലം കൂ​ടി​യാ​ണ്​ ഇ​വി​ടേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ ടൂ​റി​സം വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *