Your Image Description Your Image Description

അബുദാബിയിൽ പൂർണമായും ഡ്രൈവർ രഹിത റോബോടാക്സി സേവനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി ചൈനീസ് കമ്പനിയായ നാസ്ഡാക് ലിസ്റ്റുചെയ്ത വീറൈഡ് അറിയിച്ചു. ഈ സേവനം മധ്യപൂർവദേശത്ത് ആദ്യമായാണ് തത്സമയ ട്രയലിന് ഇറങ്ങുന്നത്. വൈകാതെ സുരക്ഷാ ഡ്രൈവർ കൂടാതെ പൊതു റോഡുകളിൽ വാഹനം സർവീസ് തുടങ്ങും. 2025 ലെ വേനൽക്കാലം മുതൽ റഗുലേറ്ററി അനുമതി ലഭിച്ചാൽ വെറൈഡിന്റെ സേവനം കൂടുതൽ ഏരിയകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഉയർന്ന ഡിമാൻഡുള്ള രണ്ട് പ്രധാന ദ്വീപുകളായ അൽ മരിയയും അൽ റീം ദ്വീപും പുതിയ സേവനമേഖലകളായി ഉള്‍പ്പെടുത്തും. ഇതിനകം സേവനം ലഭ്യമായ യാസ് ഐലൻഡ്, സാദിയാത് ഐലൻഡ്, സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവയിലേക്കുള്ള റൂട്ടുകൾക്ക് പുറമെ റോബോട്ടാക്സിയുടെ ശൃംഖല ഇതോടെ കൂടുതൽ വിശാലമാകും.

Leave a Reply

Your email address will not be published. Required fields are marked *