Your Image Description Your Image Description

ഈ വർഷത്തെ ഹജ് കർമത്തിനായി ഇന്ത്യയിൽനിന്ന് ഇതുവരെ 52,152 തീർഥാടകർ സൗദിയിൽ എത്തി. കേരളം ഉൾപ്പെടെ ഇന്ത്യയിലെ 20 കേന്ദ്രങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.ഇതിൽ 26,130 പേർ മദീനയിലും ശേഷിച്ചവർ മക്കയിലുമാണുള്ളത്.

കൊച്ചിയിൽ നിന്നുള്ളവർ കൂടി എത്തിത്തുടങ്ങിയതോടെ മലയാളി തീർഥാടകരുടെ വരവും സജീവമായി. ഈ മാസം 30 വരെ 21 വിമാനങ്ങളിലായാണു കൊച്ചിയിൽ നിന്നുള്ള തീർഥാടകർ സൗദിയിൽ എത്തുക. സംസ്ഥാന ഹജ് കമ്മിറ്റി വഴി കേരളത്തിൽ നിന്ന് ഇതുവരെ വനിതകൾ ഉൾപ്പെടെ 6,198 തീർഥാടകരാണു സൗദിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *