Your Image Description Your Image Description

പത്തനംതിട്ട : ഐ.എച്ച്.ആര്‍.ഡി അടൂര്‍ എഞ്ചിനിയറിങ് കോളേജില്‍ 2025-26 അധ്യയനവര്‍ഷം ബി.ടെക് കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ.സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in വെബ്‌സൈറ്റ് വഴി ജൂണ്‍ നാലുവരെ അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് (ഓണ്‍ലൈനായോ/അടൂര്‍എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ്) സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് നാലിന് മുമ്പ് കോളജില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 8547005100, 9446527757, 9447484345, 8111894703, 9847260210.

Leave a Reply

Your email address will not be published. Required fields are marked *