Your Image Description Your Image Description

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതര പരുക്കേറ്റ 188 പലസ്തീൻകാരെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. പരുക്കേറ്റ 101 പേരെയും 87 കുടുംബാംഗങ്ങളെയുമാണ് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ കറം അബു സാലിം ക്രോസിങ്ങിലൂടെ ഇസ്രയേലിലെ റാമോൺ എയർപോർട്ട് വഴി അബുദാബിയിൽ എത്തിച്ചത്.

യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ മുതൽ ഇതുവരെ 2630 പേരെയാണ് ചികിത്സയ്ക്കായി യുഎഇ അബുദാബിയിൽ എത്തിച്ചത്. ഇതിന് പുറമെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും യുഎഇയിൽ വിവിധ ആശുപത്രികളിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *