Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഡ്വ. ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്ത്രീത്വത്തെ അപമാനിക്കല്‍, കരുതിക്കൂട്ടിയുള്ള മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബോധപൂര്‍വ്വം ആക്രമിച്ചതല്ലെന്ന് അഡ്വ. ബെയിലിന്‍ മൊഴി നല്‍കി.

എല്ലാ കാര്യങ്ങളും വിശദമായി കോടതിയില്‍ പറയുമെന്നായിരുന്നു ഇന്നലെ ബെയ്‌ലിന്റെ പ്രതികരണം. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് പിടികൂടിയത്. ആൾസെയിൻസ് ജങ്‌ഷഷനിൽനിന്ന്‌ ആൾട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *