Your Image Description Your Image Description

വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ പറഞ്ഞത് കഴിഞ്ഞ വർഷമാണ്. ഇൻസ്റ്റ​ഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിലാണ് വിവാഹത്തെക്കുറിച്ച് നടി പറഞ്ഞിരുന്നത്. വരൻ ആരാണെന്ന കാര്യം അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ത​ന്റെ വിവാഹ നിശ്ചയ ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഡിജെയും മുൻ ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഏറെ നാളായി ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്.

നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്.

“ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനവും കൊണ്ട് ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണിതെന്ന് നിസ്സംശയം പറയാം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും മോശം കാലത്തും. എന്നാൽ ജീവിതകാലം മുഴുവൻ നമ്മൾ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല”, എന്ന് ആര്യ കുറിക്കുന്നു.

“എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടേയും(മകൾ) ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി”, എന്ന് സിബിനോടായി ആര്യ പറയുന്നു.

“ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്”, എന്നും ആര്യ കുറിക്കുന്നു. വിവാഹം അടുത്തു തന്നെ ഉണ്ടെന്നും ആര്യ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *