Your Image Description Your Image Description

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗതം സ്തംഭിക്കാൻ കാരണം. രണ്ട് മണിക്കൂർ നേരം ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ.

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *