Your Image Description Your Image Description

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ‘കപ്കപി’ ട്രെയിലർ പുറത്തിറങ്ങി. സംഗീത് ശിവനാണ് ഹിന്ദി പതിപ്പിന്റെ സംവിധായകൻ. ശ്രേയസ് തൽപാഡെ, തുഷാർ കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം മേയ് 23-ന് പ്രദർശനത്തിനെത്തും. സീ സ്റ്റുഡിയോസ്, ബ്രാവോ എൻറെർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻറെ സഹനിർമാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻറെ സഹനിർമാതാവ്.

Leave a Reply

Your email address will not be published. Required fields are marked *