Your Image Description Your Image Description

തിരുവനന്തപുരം: കോവളം ബീച്ചിനടുത്ത് കടലിൽ അജ്ഞാത മൃതദേഹം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹമാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ബീച്ചിലെത്തിയ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. പിന്നാലെ പ്രദേശവാസികളെ അറിയിച്ചതിനെത്തുടർന്ന് വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വാർഡൻമാരും പൊലീസ് ഉദ്യോഗസ്ഥരും എത്തി. മൃതദേഹം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.

വെളുത്ത നിറം, കറുത്ത മുടി, കറുത്ത മീശ, കുറ്റിത്താടിയുമുള്ള യുവാവിന് ഏകദേശം 30 വയസ് പ്രായം തോന്നിക്കും. വെളുത്തനിറത്തിൽ വീതിയുള്ള നീലവരകളോട് കൂടിയതും കോളർ ലേബലിൽ medium B 12 made in India എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഷർട്ട്, കറുത്ത ബെൽറ്റ്, കറുത്ത പാന്‍റ് എന്നവയാണ് വേഷം. യുവാവിന്‍റെ വലത് നടുവിരലിൽ വീതി കുറഞ്ഞ സ്റ്റീൽ മോതിരം, അരയിൽ നാണയത്തിന്റെ രൂപത്തിലുള്ള ഏലസ് എന്നിവയും ധരിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *