Your Image Description Your Image Description

സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സ്ത്രീകൾക്ക് ഇത് വളരെ അരോചകമാണ്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ശ്രദ്ധിക്കണം’ എന്നാണ് ഇന്ദിരാ ജെയ്സ്വാൾ തന്‍റെ ട്വിറ്റ‍ർ അക്കൗണ്ടില്‍ കുറിച്ചത്. സുപ്രീം കോടതില്‍ ഇപ്പോഴുള്ള പുരുഷന്മാരുടെ ടോയ്‍ലറ്റിന്‍റെ സ്ഥാനം പിന്നിലേക്ക് എവിടെയെങ്കിലും മാറ്റണമെന്നണ് ഇന്ദിര ജെയ്സ്വാൾ ആവശ്യപ്പെട്ടത്.

‘ഓ എന്‍റെ ദൈവമേ! സുപ്രീം കോടതിയിലെ പുരുഷന്മാരുടെ ടോയ്‌ലറ്റ്, ഇടനാഴിയുടെ മധ്യത്തിൽ നിന്ന് ഇടനാഴിയുടെ അവസാനത്തിലേക്ക് എപ്പോൾ മാറ്റും? സ്ത്രീകൾക്ക് ഇത് വളരെ അരോചകമാണ്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ശ്രദ്ധിക്കണം.’ എന്ന് കുറിച്ചു. ഒപ്പം, ‘പുരുഷന്മാരുടെ ടോയ്‍ലറ്റ് അഭിഭാഷകര്‍ക്ക് മാത്രം എന്നെഴുതിയ ബോര്‍ഡിന് താഴെ, സുപ്രീംകോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റിന് മുന്നിലായി തലയില്‍ കൈ വച്ച് നില്‍ക്കുന്ന ഒരു ചിത്രവും ഇന്ദിരാ ജെയ്സ്വാൾ പങ്കുവച്ചു.

ഒറ്റ ദിവസം കൊണ്ട് എണ്‍പതിനായിരിത്തിന് മേലെ ആളുകൾ ചിത്രവും കുറിപ്പും കണ്ടു. പിന്നാലെ നിരവധി പേരാണ് കുറിപ്പിന് മറുപടിയുമായി എത്തിയത്. ചിലര്‍ അതെങ്ങനെ സ്ത്രീകൾക്ക് ആരോചകമാകുമെന്ന നിഷ്ക്കളങ്കത ഒളിപ്പിച്ച ചോദ്യവുമായെത്തി.

ചിലരുടെ സംശയങ്ങൾക്ക് അഡ്വ. ജെയ്സ്വാൾ തന്നെ മറുപടിയും പറഞ്ഞു. ‘ഒരു വലിയ പൊതുസ്ഥലത്ത് ഇത് കുറ്റകരമാണ്, ടോയ്‌ലറ്റ് ഇടനാഴിയുടെ അവസാനത്തിലേക്ക് മാറ്റേണ്ടതുണ്ട്’ അവര്‍ ഒരു കുറിപ്പിന് മറുപടിയായി അസന്നിഗ്ധമായി പറഞ്ഞു. ‘കുറ്റകരമായ ഭാഗം ഒഴികെ പൂർണ്ണമായും യോജിക്കുന്നു. പുരുഷന്മാർ ഉൾപ്പെടെ എല്ലാ ലിംഗക്കാർക്കും ഇത് അരോചകമാണ്. പക്ഷേ കുറ്റകരമല്ല.’ എന്നെഴുതിയ സിദ്ധാർത്ഥ് ചാപൽഗാവ്കറിന് മറുപടിയായി ഇന്ദിരാ ജെയ്സ്വാൾ കുറിച്ചത്, ‘നിങ്ങൾ പറയുന്നത് ശരിയായിരിക്കാം, പക്ഷേ, അതിന്‍റെ സ്ഥാനം സൂചിപ്പിക്കുന്നത് സ്ത്രീകൾ അഭിഭാഷകരല്ലാത്ത ഒരു കാലഘട്ടത്തിലേതാണെന്നാണ്.

1986 -ൽ ബോംബെ ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ് ഇന്ദിരാ ജെയ്സ്വാൾ. ലിംഗസമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി നിരവധി കേസുകൾ ഇന്ദിര വാദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *