Your Image Description Your Image Description

കസാഖ്‌സ്താനുമായി യുഎഇ വിപുലമായ വാണിജ്യ സഹകരണത്തിന് ധാരണയായി. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക സന്ദർശനത്തിലാണ് നിർമിതബുദ്ധി, ഡേറ്റാ ഇന്റലിജൻസ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയിൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് ധാരണയായത്.

ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കസാഖ്‌സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കൂടിക്കാഴ്ച നടത്തി. അസ്താന ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻററിൽ നടന്ന യുഎഇ – കസാഖ്‌സ്താൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപസാധ്യതകളും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ സഹകരണവും ചർച്ചചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കസാഖ്‌സ്താനിലെത്തിയ യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *