Your Image Description Your Image Description

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം.

മല്‍സ്യബന്ധന ബോട്ടുകള്‍,വിനോദ യാത്രാ ബോട്ടുകള്‍,വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും നിര്‍ത്തിവെക്കാന്‍ വ്യക്തികളോടും കപ്പല്‍-ബോട്ട് ഉടമകളോടും കമ്പനികളോടും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *