Your Image Description Your Image Description

റഫുദ്ദീൻ നായകനായി എത്തിയ ചിത്രമാണ് പടക്കളം. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിന്‍റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിൽ കഥ പറയുന്ന ചിത്രമാണിത്. ഇപ്പോഴിതാ വൻ കുതിച്ച് ചാട്ടമാണ് ചിത്രത്തിന്റെ കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്. ഷറഫുദ്ദീൻ നായകനായ പടക്കളം 4.49 കോടി നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽ മുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രഹ്‍മണ്യം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവാക്കളുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എന്റര്‍ടെയ്‍നറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

ചിത്രത്തിൽ സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.

തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം – അനു മൂത്തേടത്ത്, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആര്‍ഒ വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *