Your Image Description Your Image Description

സ്പോൺസറിൽനിന്ന് ഒളിച്ചോടിയ വീട്ടു ജോലിക്കാർക്കു പദവി നിയമ വിധേയമാക്കാൻ സൗദി 6 മാസത്തെ സാവകാശം നൽകി. ഇതോടെ കേസിൽ കുടുങ്ങിയവർക്ക് ഈ മാസം 11 മുതൽ നവംബർ 11 വരെയുള്ള കാലത്തു പുതിയ ജോലിയിലേക്കു മാറി നിയമാനുസൃതം രാജ്യത്തു തുടരാം.മുസാനിദ് പ്ലാറ്റ്ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്. സൗദിയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണു നടപടി. ഈ മാസം 11നു മുൻപ് ഒളിച്ചോടിയവർക്കാണ് ഇളവ് ലഭിക്കുക.

അതേസമയം തൊ​ഴി​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സ്​​റ്റം അ​പ്ഡേ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടെ ഫൈ​ന​ൽ ഏ​ക്സി​റ്റ് വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ൽ താ​ൽ​ക്കാ​ലി​ക ത​ട​സ്സം നേ​രി​ടു​ന്നു. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ദ​മാം, ഖോ​ബാ​ർ, ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ഷ്യൂ ചെ​യ്യ​പ്പെ​ട്ട ഇ​ഖാ​മ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്​ നി​ല​വി​ൽ ഈ ​സാ​​ങ്കേ​തി​ക പ്ര​ശ്​​ന​മു​ള്ള​ത്. നേ​ര​ത്തെ റി​യാ​ദ് പ​രി​ധി​യി​ൽ ഇ​ഷ്യൂ ചെ​യ്​​ത ഇ​ഖാ​മ​ക​ളു​ടെ കാ​ര്യ​ത്തി​ലും ഈ ​പ്ര​ശ്​​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രാ​ഴ്ച​യാ​യി ത​ട​സ്സം മാ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *