Your Image Description Your Image Description

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി-ടെക് /ഡിപ്ലോമ /ഐടിഐ വിദ്യാഭ്യാസ യോഗ്യതയുളള പട്ടിക വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി 21-35. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരെ പരിഗണിക്കില്ല. പരിശീലന കാലാവധി ഒരുവര്‍ഷം.

പ്രതിമാസ ഓണറേറിയം 18,000. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് 20ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍ :0468 2322712.

Leave a Reply

Your email address will not be published. Required fields are marked *