Your Image Description Your Image Description

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ​ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *