Your Image Description Your Image Description

2025- ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍- മാര്‍ഷെ ഡു ഫിലിമില്‍ ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലര്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസര്‍ അനൗണ്‍സ്‌മെന്റ് പുറത്തിറങ്ങി. ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം ചിത്രം പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കിയിരിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഡെയിൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍.ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *