Your Image Description Your Image Description

റിലീസിന് ശേഷം ട്രെയ്‍ലര്‍ പുറത്തിറക്കി ദിലീപ് നായകനായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ അണിയറക്കാര്‍. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ദിലീപിന്റെ കരിയറിലെ 150-ാം ചിത്രം കൂടിയാണ്. ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. പടം റിലീസ് ചെയ്തതിനു ശേഷം ട്രെയ്‍ലര്‍ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്.

ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നായികയാണ്. പുതുമുഖ നായികയായി എത്തിയ റാണിയ ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി കഴിഞ്ഞു. ഗംഭീര പ്രകടനം കാഴ്ച്ച വെച്ച റാണിയക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. മറ്റൊരു പ്രത്യേകത ഉർവശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉർവശി ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി.

Leave a Reply

Your email address will not be published. Required fields are marked *