Your Image Description Your Image Description

സ്ത്രീകൾക്ക് രാത്രിയും പകലുമെല്ലാം ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കാം. പൂവാലൻമാരോട് ‘ നീ പോ മോനെ ദിനേശാ’ എന്നും പറയാം.

എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ 5 മിനുട്ട് ചെലവഴിക്കണമെന്ന് മാത്രം. സ്ത്രീ സുരക്ഷാ പൊടിക്കൈകളും
ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായാൽ എങ്ങനെ നേരിടണമെന്നും മേളയിൽ ഒരുക്കിയിട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ സ്ത്രീ സുരക്ഷാ പരിശീലന പരിപാടിയിലൂടെ പറഞ്ഞുതരും. ചില അടവുകൾ സിമ്പിൾ തന്നെ. പക്ഷേ ഒന്ന് കൊടുത്താൽ പിന്നെ ശല്യക്കാരന് ബോധം വീഴാൻ സമയമെടുക്കും. അപ്പോഴേക്ക് രക്ഷപ്പെടാനുമാകും.
അക്രമകാരികളായ എതിരാളികളെ നേരിടുന്നതിനുള്ള ടെക്നിക്കുകൾ, ബോധവത്കരണം എന്നിവയെല്ലാം പറഞ്ഞുതരാൻ വനിതാ പോലീസ് എപ്പോഴും റഡി.
പെട്ടെന്നുള്ള ആക്രമണത്തിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗർബല്യം മനസ്സിലാക്കി എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളാണ് അവതരണത്തിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഇവിടെനിന്നും പറഞ്ഞുതരുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധിപേരാണ് സ്റ്റാൾ സന്ദർശിക്കുന്നത്. ഒരപകടത്തിൽപ്പെട്ടാൽ ഒട്ടും ചിന്തിച്ചു നിൽക്കാതെ ഇത്തരം ചെറിയ അറിവുകൾ പ്രയോഗിച്ചാൽ എളുപ്പത്തിൽ രക്ഷപെടാനാകും.

Leave a Reply

Your email address will not be published. Required fields are marked *