Your Image Description Your Image Description

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടിയിരുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്. വിദേശത്ത് മാത്രമായി റെട്രോ 24 കോടി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തി. മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന് പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *