Your Image Description Your Image Description

ബേബി ഗേൾ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നിവിൻ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാജിക് ഫ്രെയിസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കൊച്ചിയിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ പേരോ കുറ്റമോ പരാമർശിക്കാതെ ഒരു നടനെതിരെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്’ എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഇത് നിവിൽ പോളിയാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉടലെടുത്തു. ഇതിനുപിന്നാലെ ലിസ്റ്റിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *