Your Image Description Your Image Description

തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളും യുവാക്കളും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35ം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ നടന്ന ‘കൈകോർക്കാം യുവതക്കായ് ‘ സെമിനാർ ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി.

ലഹരിക്കെതിരെ പോരാട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹമൊന്നാകെ ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. വിദ്യാർഥികളിൽ ആരെങ്കിലും ലഹരിക്കടിമപ്പെട്ടാൽ ദുരഭിമാനം ഒഴിവാക്കി രക്ഷിതാവ് തന്റെ കുട്ടിയെ നേർവഴിക്ക് നയിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *