Your Image Description Your Image Description

സീറ്റുകൾ ഇല്ലാത്ത, മടക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആർടിഎയുടെ നിർദേശം. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 20 കിലോയിൽ കൂടുതൽ ഭാരം പാടില്ലെന്നും നിർദേശമുണ്ട്.

യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണു നിർദേശം. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്കൂട്ടറുകൾ മടക്കി വയ്ക്കണം. സ്കൂട്ടറിന്റെ മൂർച്ചയുള്ള ഭാഗങ്ങൾ പൊതിയണം. നനഞ്ഞതും ചെളി പുരണ്ടതുമായ വാഹനങ്ങൾ മെട്രോ സ്റ്റേഷനിലോ ട്രെയിനിലോ ബസിലോ കയറ്റരുത്.

സ്റ്റേഷനുകളിൽ ചാർജിങ് അരുത്
മെട്രോ, ട്രാം സ്റ്റേഷനുകളിൽ ഇ- സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതും ആർടിഎ വിലക്കി. ബാറ്ററികൾ രാജ്യാന്തര നിലവാരമുള്ളതായിരിക്കണം. കേടായതും നിലവാരം കുറഞ്ഞതുമായ ബാറ്ററികൾ ഘടിപ്പിച്ച് ഓടിക്കാൻ പാടില്ല.

പെർമിറ്റ് വേണം
ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ താൽപര്യമുള്ള സ്വദേശികളും വിദേശികളും സന്ദർശകരും ആർടിഎയിൽ നിന്നു പെർമിറ്റ് വാങ്ങണം. യുഎഇ ഐഡി, പാസ്പോർട്ട് വിശദാംശങ്ങൾ എന്നിവ നൽകിയാൽ പെർമിറ്റ് ലഭിക്കും.

സന്ദർശക വീസയിൽ എത്തിയവർ അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെടാൻ കഴിയുന്ന ഫോൺ നമ്പറും പാസ്പോർട്ട് വിവരങ്ങളും നൽകണം. ആർടിഎ വെബ്സൈറ്റ് വഴിയും സ്മാർട്ട് ആപ്പിലൂടെയും പെർമിറ്റിന് അപേക്ഷിക്കാം.

യുഎഇ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവരാണ് അപേക്ഷകരെങ്കിൽ പരിശീലന ക്ലാസുകളിലും ടെസ്റ്റുകളിലും പങ്കെടുക്കണം. ഇതിൽ വിജയിക്കുന്നവർക്കാണു പെർമിറ്റ് ലഭിക്കുക. 16 വയസ്സ് തികഞ്ഞവർക്കാണ് ഇ-സ്കൂട്ടർ പെർമിറ്റിന് അർഹത.

Leave a Reply

Your email address will not be published. Required fields are marked *