Your Image Description Your Image Description

ചെന്നൈ: തന്റെ ഒരുമാസത്തെ വരുമാനം സൈനികരുടെ ക്ഷേമത്തിനുള്ള ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും സംഗീതപരിപാടികളില്‍ നിന്നുള്ള വരുമാനവും സംഭാവന ചെയ്യുമെന്ന് ഇളയരാജ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അരങ്ങേറിയ തന്റെ ആദ്യ സിംഫണിക്ക് വാലിയന്റ് (ധീരന്‍) എന്ന് പേര് നല്‍കിയത് നിഷ്‌കളങ്കരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് രാജ്യത്തിന്റെ അഭിമാനമായ ധീരസൈനികര്‍ തിരിച്ചടിനല്‍കുമെന്ന് അറിയാതെയായിരുന്നെന്ന് ഇളയരാജ എക്‌സില്‍ കുറിച്ചു.

ഇളയരാജയുടെ വാക്കുകള്‍:

‘ധീരന്‍’ – ഈ വര്‍ഷം ആദ്യം ഞാന്‍ എന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോര്‍ഡ് ചെയ്യുകയും അതിന് ‘ധീരന്‍’ എന്ന് പേരിടുകയും ചെയ്തു. എന്നാല്‍, മെയ് മാസത്തില്‍ പഹല്‍ഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ നിഷ്ഠൂരമായ കൊലപാതകത്തെത്തുടര്‍ന്ന് നമ്മുടെ യഥാര്‍ത്ഥ വീരന്മാരായ സൈനികര്‍ക്ക് അതിര്‍ത്തികളില്‍ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാര്‍ത്ഥരായ ധീരജവാന്മാര്‍ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

ജയഭേരിഗൈ കൊട്ടടാ, കൊട്ടടാ,
ജയഭേരിഗൈ കൊട്ടടാ – ഭാരതി

Leave a Reply

Your email address will not be published. Required fields are marked *