Your Image Description Your Image Description

പ​ത്താ​മ​ത് അ​റ​ബ് പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ സെ​മി പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കു​വൈ​ത്തി​നെ നി​ലം​പ​രി​ശാ​ക്കി ഫൈ​ന​ൽ ടി​ക്ക​റ്റെ​ടു​ത്ത് ബ​ഹ്റൈ​ൻ. 24നെ​തി​രെ 29 പോ​യ​ന്‍റെ​ടു​ത്ത് ആ​ധി​കാ​രി​ക വി​ജ​യ​മാ​ണ് ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്. ക​ളി​യി​ലു​ട​നീ​ളം ബ​ഹ്റൈ​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ എ​ട്ട് പോ​യ​ന്‍റി​ന്‍റെ ലീ​ഡോ​ടെ തു​ട​ർ​ന്ന മ​ത്സ​ര​ത്തി​ൽ കൈ​വി​ടാ​നൊ​രു​ക്ക​മ​ല്ലാ​ത്ത ആ​ത്മ​വീ​ര്യ​ത്തോ​ടെ പോ​രാ​ടു​ക​യാ​യി​രു​ന്നു.

ബ​ഹ്റൈ​ൻ താ​രം മു​ഹ​മ്മ​ദ് ഹ​ബീ​ബി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ടീ​മി​ന് ക​രു​ത്താ​യ​ത്. ക​ളി​യി​ലെ താ​ര​മാ​യും ഹ​ബീ​ബി​നെ തി​ര​ഞ്ഞെ​ടു​ത്തു. ഈ​ജി​പ്തി​നെ​തി​രെ കൃ​ത്യ​മാ​യ ലീ​ഡോ​ടെ​യാ​ണ് ഖ​ത്ത​ർ ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ച​ത്. മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ 13-8 എ​ന്ന നി​ല​യി​ലും ര​ണ്ടാം പ​കു​തി​യി​ൽ 25-19 എ​ന്ന ഖ​ത്ത​ർ മ​ൽ​സ​രം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള മ​ൽ​സ​ര​ത്തി​ൽ കു​വൈ​ത്ത് ഈ​ജി​പ്തു​മാ​യി ഏ​റ്റു​മു​ട്ടും.

Leave a Reply

Your email address will not be published. Required fields are marked *