Your Image Description Your Image Description

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു.
വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭിക്കും. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 99.5 ആണ്. കഴിഞ്ഞ വര്‍ഷം 99.69 വിജയശതമാനമായിരുന്നു. 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്.കൂടുതൽ പേർക്ക് ഫുൾ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. എ.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും വിദ്യാർത്ഥികൾക്ക് ഫലം അറിയാം. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഫലം അറിയാന്‍

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://ssloexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

more-than-120-endangered-vultures-killed-in-south-africa
വിഷബാധയേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം ഭക്ഷിച്ചു; ദക്ഷിണാഫ്രിക്കയില്‍ ചത്തത് നൂറിലേറെ കഴുകൻമാർ

വിഷബാധയേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം ഭക്ഷണമാക്കി, നൂറിലേറെ കഴുകൻമാർ ചത്തു

ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വിഷമേറ്റ കാട്ടാനയുടെ ജഡം ഭക്ഷിച്ച നൂറിലേറെ കഴുകന്മാര്‍ ചത്തൊടുങ്ങി. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍പ്രദേശത്തായി സ്ഥിതിചെയ്യുന്ന ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. 123 കഴുകന്മാരാണ് ജഡം ഭക്ഷിച്ച് ചത്തതെന്നും 83 കഴുകന്മാരെ വിദഗ്ധ ചികിത്സയ്ക്കായി പ്രദേശത്തുനിന്ന് നീക്കം ചെയ്തെന്നും അധികൃതര്‍ അറിയിച്ചു.

കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനി ഉപയോഗിച്ച് വേട്ടക്കാരാണ് കാട്ടാനയെ കൊന്നതെന്നാണ് നിഗമനം. കഴുകന്മാരെയോ സിംഹങ്ങളെയോ ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ വേട്ടക്കാര്‍ കാട്ടാനയില്‍ വിഷം കുത്തിവെയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത മരുന്ന് നിര്‍മാണത്തിനായി സാധാരണയായി കഴുകന്മാരുടെയും സിംഹങ്ങളുടെയും ശരീരഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.

കഴുകന്മാരുടെ ഉപജാതികളായ വൈറ്റ്-ബാക്ക്ഡ് കഴുകന്മാര്‍, കേപ് കഴുകന്മാര്‍, ലാപെറ്റ്-ഫേസ്ഡ് കഴുകന്മാര്‍ എന്നിവയാണ് വിഷമേറ്റ ജഡം ഭക്ഷിച്ച് ചത്തൊടുങ്ങിയത്. ഇവ എല്ലാംതന്നെ വംശനാശഭീഷണി നേരിടുന്നതോ ഗുരുതരവംശനാശഭീഷണി നേരിടുന്നതോ ആയ ഇനങ്ങളാണ്.

2019-ല്‍ സമാനമായ സംഭവം ബോട്‌സ്വാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വേട്ടക്കാര്‍ വിഷംവെച്ച് കൊന്ന കാട്ടാനകളുടെ ജഡം ഭക്ഷിച്ച് 500-ഓളം കഴുകന്മാരാണ് ചത്തൊടുങ്ങിയത്. ഇവയില്‍ ഏറിയ പങ്കും വംശനാശഭീഷണി നേരിടുന്ന വിഭാഗമായിരുന്നു. മറ്റ് വന്യജീവികള്‍ ഭക്ഷിച്ച് ബാക്കിയാവുന്ന മാംസം ഭക്ഷിച്ച് പരിസരം ശുചീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് കഴുകന്മാര്‍.

ഇന്ത്യയില്‍ കഴുകന്മാരുടെ സംരക്ഷണത്തിനായി ‘വള്‍ച്ചര്‍ റെസ്റ്റോറന്റ്’ എന്ന ആശയം നടപ്പിലാക്കിയിരുന്നു. ഇതിനായി ജാര്‍ഖണ്ഡില്‍ ആദ്യത്തെ വള്‍ച്ചര്‍ റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു. വെറ്ററിനറി മരുന്നുകളുപയോഗിച്ച കന്നുകാലികളുടെയും മറ്റും ജഡങ്ങള്‍ ഭക്ഷിക്കുന്നത് കഴുകന്മാര്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സുരക്ഷിത മാംസം കഴുകന്മാര്‍ക്ക് ലഭ്യമാക്കുന്നതാണ് ‘വള്‍ച്ചര്‍ റെസ്റ്റോറന്റ്’ എന്ന സങ്കല്‍പ്പം.

Leave a Reply

Your email address will not be published. Required fields are marked *