Your Image Description Your Image Description
കൊച്ചി: സൈബര്‍ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ  ക്ലബ് എഫ് എമ്മുമായി കൈകോര്‍ത്ത് ‘ട്വൈസ് ഈസ് വൈസ്’ എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് കേരളത്തിലുടനീളം റോഡ് ഷോ നടത്തുന്നു.
രസകരമായ നിരവധി ഗെയിമുകളും സൈബര്‍ തട്ടിപ്പിനോട് ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങളുമൊക്കെ ചേര്‍ന്ന റോഡ് ഷോ ഇരുപത് ദിവസം കൊണ്ട് പതിനാലുജില്ലകളിലെ അറുപത് ലൊക്കേഷനുകളില്‍ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് അവബോധം പകരും.
ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും ഫെഡറൽ ബാങ്ക് എം ഡി കെ വി എസ് മണിയനും ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ഓഫ് ചെയ്തു.
ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഇവിപി & ചീഫ് വിജിലന്‍സ് ഓഫിസര്‍ ബിജു കെ, എസ് വിപി & ഡെപ്യൂട്ടി ചീഫ് വിജിലന്‍സ് ഓഫിസര്‍ ബിന്‍സി ചെറിയാന്‍,  വിപി & ഹെഡ് – കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഷാജി കെ.വി, മാതൃഭൂമി മീഡിയ സൊലൂഷന്‍സ് ഹെഡ്- നവീന്‍ ശ്രീനിവാസന്‍, ക്ലബ് എഫ് എം ജി.എം-ജയകൃഷ്ണന്‍ എന്‍ തുടങ്ങിയവരും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *