Your Image Description Your Image Description

കൊച്ചി:  പെറ്റ് കെയര്‍, ബോഡി വാഷ്, ലിക്വിഡ് ഡിറ്റര്‍ജന്‍റ്സ്, ഡിയോര്‍ഡെന്‍റ്, എയര്‍ ഫ്രഷ്നര്‍, സെക്ഷ്വല്‍ വെല്‍നെസ് തുടങ്ങിയ ഉയര്‍ന്നു വരുന്ന ഉല്‍പന്ന മേഖലകളില്‍ കൂടുതല്‍ ശക്തമായ ശ്രദ്ധ പതിപ്പിക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന്‍റെ നീക്കം.

വരുന്ന12-18 മാസങ്ങളില്‍ ഇവയിലുണ്ടാകുന്ന ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്‍റ് കൈകാര്യം ചെയ്യാനാവുന്ന രീതിയിലാവും നീക്കം. ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പത്തിന്‍റെ കാര്യത്തിലെ മികച്ച നില, ആദായ നികുതി ഇനത്തിലെ ഇളവുകള്‍, ശമ്പളക്കമ്മീഷന്‍ വഴി ഉണ്ടാകാനിടയുള്ള ഉയര്‍ച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം.

വിവിധങ്ങളായ കാരണങ്ങളാല്‍ അടുത്ത 12-18 മാസങ്ങളില്‍ ഡിമാന്‍റ് ഉയരുമെന്നാണ് തങ്ങള്‍ കണക്കാക്കുന്നതെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു.

ഭാവിയിലെ സാധ്യതയുള്ള വിഭാഗങ്ങളില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുകയാണ്.  2024 ഏപ്രിലിലാണ് കമ്പനി പെറ്റ് കെയര്‍ ബ്രാന്‍ഡ് ആയ ഗോദ്റെജ് നിന്‍ജ തമിഴ്നാട്ടില്‍ പുറത്തിറക്കിയത്.  99 രൂപ വിലയിലുള്ള ഫാബ് ലിക്വിഡ് ഡിറ്റര്‍ജന്‍റ്  അടക്കമുള്ള മികച്ചപ്രകടനമുള്ള ഇനങ്ങള്‍ ഉല്‍പന്ന നിരയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ വെറും 12 മാസത്തിനുള്ളില്‍ 250 കോടി രൂപയുടെ വാര്‍ഷിക വരുമാനം കൈവരിക്കാനായി.  2023-ല്‍ റെയ്മണ്ട്സ് കണ്‍സ്യൂമര്‍ കെയറിന്‍റെ എഫ്എംസിജി ബിസിനസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് പാര്‍ക്ക് അവന്യൂ, കാമസൂത്ര തുടങ്ങിയ പാരമ്പര്യമുള്ള ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് പേഴ്സണല്‍ കെയര്‍, സെക്ഷ്വല്‍ വെല്‍നെസ് വിഭാഗങ്ങളിലും സാന്നിധ്യം ദൃശ്യമാക്കി.

വിവിധ വിഭാഗങ്ങളിലെ വികസനത്തിനു പിന്തുണ നല്‍കാനായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും പ്ലാന്‍റുകളില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്തും.  സുപ്രധാന അന്താരാഷ്ട്ര വിപണിയായ ഇന്തോനേഷ്യയില്‍ പുതിയ നിര്‍മാണശാലയും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *