Your Image Description Your Image Description

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ആമിര്‍ ഖാൻ. ഇപ്പോഴിതാ തന്റെ പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് പറയുകയാണ് ആമിർ ഖാൻ. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് നടൻ ആമിര്‍ ഖാൻ പറഞ്ഞു. എന്നാല്‍ അത്തരം പരാജയപ്പെട്ട സിനിമകള്‍ക്ക് താൻ ഒരു രൂപ പോലും പ്രതിഫലമായി സ്വീകരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാൻ ഇപ്പോള്‍.

തന്റെ സിനിമ വിജയിച്ചാല്‍ മാത്രമേ തനിക്ക് പ്രതിഫലം ലഭിക്കൂ. അതിനാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തില്‍ ഖേദമില്ല. സിനിമ പരാജയപ്പെട്ടാല്‍ അതിന്റ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാറുണ്ടെന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.
സിനിമയുടെ പരാജയം തന്നെ ബാധിക്കാറുണ്ടെന്നും ആമിര്‍ ഖാൻ പറഞ്ഞു.

ലാല്‍ സിംഗ് ഛദ്ദയിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന് അന്ന് തനിക്ക് തോന്നിയിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് അന്ന് രക്ഷയായതെന്നും ആമിര്‍ ഖാൻ വ്യക്തമാക്കി. ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *